Times Kerala

 ഇന്തോനേഷ്യയിലുണ്ടായ ഭൂചലനം, മരണസംഖ്യ 56 ആയി, 700 ലേറെ പേര്‍ക്ക് പരിക്ക്

 
 ഇന്തോനേഷ്യയിലുണ്ടായ ഭൂചലനം, മരണസംഖ്യ 56 ആയി, 700 ലേറെ പേര്‍ക്ക് പരിക്ക്
 ജക്കാര്‍ത്ത : ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ ഉണ്ടായ ഭുകമ്പത്തില്‍ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 56 ആയി. ഭൂചലനത്തിൽ  700ൽ അധികം പേർക്ക് പരുക്കേറ്റു. അതിനാൽ തന്നെ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. നരവധി കെട്ടിടങ്ങൾ തകർന്നു വീഴുകയും ചെയ്തു. റിക്രര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തലസ്ഥാനമായ ജക്കാർത്ത ഉൾപ്പെടെ പരിസര പ്രദേശങ്ങളിൽ ആളുകൾ പരിഭ്രാന്തരായി പുറത്തിറങ്ങി. കെട്ടിടങ്ങൾ എല്ലാം ഒഴിപ്പിച്ചിട്ടുണ്ട്.  പടിഞ്ഞാറൻ ജാവ പ്രവിശ്യയിലെ സിയാൻജൂർ മേഖലയിൽ 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. സാമാന്യം ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ ആഘാതത്തിൽ ഒരു ബോർഡിംഗ് സ്കൂൾ, ഒരു ആശുപത്രി, മറ്റ് പൊതു സൗകര്യങ്ങൾ എന്നിവയുൾപ്പെടെ ഡസൻ കണക്കിന് കെട്ടിടങ്ങൾ തകർന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയാണ് ഭൂരിഭാഗം പേർക്കും പരുക്കേറ്റത്.

Related Topics

Share this story