Times Kerala

 അഭയ കേസ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു; ശിക്ഷ മരവിപ്പിച്ചു

 
അഭയ കേസ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു; ശിക്ഷ മരവിപ്പിച്ചു
 കൊച്ചി: അഭയ കേസ് പ്രതികൾക്ക് വിചാരണക്കോടതി നല്‍കിയ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. ഫാ.തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കുമാണ് ശിക്ഷ മരവിപ്പിച്ചു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ശിക്ഷാ വിധി സസ്പെന്റ് ചെയ്ത് ജാമ്യം നൽകണമെന്ന കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചിന്റെ വിധി. 5 ലക്ഷം രൂപ കെട്ടി വയ്ക്കണമെന്നും, പ്രതികൾ സംസ്ഥാനം വിടരുതെന്നും ജാമ്യവ്യവസ്ഥയിൽ ഉണ്ട്.

Related Topics

Share this story