Times Kerala

 മഴ കനക്കുന്നു: അതീവ ജാഗ്രതയിൽ സംസ്ഥാനം; എന്‍.ഡി.ആര്‍.എഫിന്റെ ഒമ്പതു ടീമുകള്‍ എത്തി; സേനകളുടെ സേവനവും ആവശ്യപ്പെട്ടു

 
 മഴ കനക്കുന്നു: അതീവ ജാഗ്രതയിൽ സംസ്ഥാനം; എന്‍.ഡി.ആര്‍.എഫിന്റെ ഒമ്പതു ടീമുകള്‍ എത്തി; സേനകളുടെ സേവനവും ആവശ്യപ്പെട്ടു
 

തിരുവനന്തപുരം: മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഓഗസ്റ്റ് ഏഴോടെ ന്യൂനമർദ്ദം ( Low Pressure Area) രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ ശക്തമായ മഴ തുടരും.വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും, ഷീയർ സോനിന്റെയും ( A shear zone runs roughly along 11°N),അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി കേരളത്തിൽ ഓഗസ്റ്റ് 4 മുതൽ 8 വരെ ശക്തമായ മഴക്കും ഓഗസ്റ്റ് 5 നു ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  

അതേസമയം, സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ദേശിയ ദുരന്ത നിവാരണ സേനയുടെ ഒമ്പത് സംഘങ്ങളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട്, പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, തൃശൂര്‍ എറണാകുളം ജില്ലകളിലാണ് സേനയെ വിന്യസിച്ചിരിക്കുന്നത്.ഇതിനു പുറമെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിവിധ സേനകളുടെ സേവനവും സംസ്ഥാന ഗവണ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ഡിഫെന്‍സ് സര്‍വീസ് സ്‌കോപ്സ് എന്നിവയുടെ രണ്ടു ടീമുകളുടെ വീതവും ആര്‍മി, നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ ഓരോ ടീമിന്റെയും സേവനമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Related Topics

Share this story