ചാലക്കുടിയില്‍ കനത്ത മഴ; പുഴയോരത്തുള്ളവര്‍ അടിയന്തരമായി മാറി താമസിക്കണമെന്ന് കളക്ടര്‍

 ചാലക്കുടിയില്‍ കനത്ത മഴ; പുഴയോരത്തുള്ളവര്‍ അടിയന്തരമായി മാറി താമസിക്കണമെന്ന് കളക്ടര്‍
 തൃ​ശൂ​ര്‍: ചാലക്കുടിയിൽ അടുത്ത മണിക്കൂറുകളിൽ  കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നിലവിലെ സാഹചര്യത്തിൽ ചാ​ല​ക്കു​ടി പു​ഴ​യു​ടെ ജ​ലനി​ര​പ്പ് അ​പ​ക​ടനി​ല​യി​ലേ​ക്ക് ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ തീ​ര​ത്തു​ള്ള​വ​ര്‍ അ​ടി​യ​ന്ത​ര​മാ​യി മാ​റി​ത്താ​മ​സി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. 2018ല്‍ ​മാ​റി​താ​മ​സി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര്‍ മു​ഴു​വ​ന്‍ ക്യാമ്പു​ക​ളി​ലേ​ക്ക് മാ​റ​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. പെ​രി​ങ്ങ​ല്‍​ക്കു​ത്ത് ഡാ​മി​ന്‍റെ നാ​ലാ​മ​ത്തെ ഷ​ട്ട​ര്‍ തു​റ​ന്ന​തോ​ടെ പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട്ടി​ലെ പ​റ​മ്പി​ക്കു​ളം, തു​ണ​ക്ക​ട​വ് ഡാ​മു​ക​ളി​ല്‍ നി​ന്നു​ള്ള വെ​ള്ള​ത്തി​ന്‍റെ അ​ള​വ് 16050 ക്യു​സെ​ക്സ് ആ​യി ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ട്. 11 മ​ണി​ക്കൂ​റി​ന​കം ഈ ​ജ​ലം ഒ​ഴു​കി​യെ​ത്തു​ന്ന​തോ​ടെ പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർന്നേക്കുമെന്നാണ് നിഗമനം.  അതേസമയം, പുഴയോരത്തുള്ളവരെ എ​ത്ര​യും വേ​ഗം പ്ര​ദേ​ശ​ത്തു​ള്ള​വ​രെ ഒ​ഴി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നി​ല​വി​ല്‍ ചാ​ല​ക്കു​ടി​യി​ല്‍ മാ​ത്രം എ​ട്ട് ക്യാ​മ്പു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​നി​യും കൂ​ടു​ത​ല്‍ ക്യാ​മ്പു​ക​ള്‍ സ​ജ്ജീ​ക​രി​ക്കും. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ ഒ​രു സം​ഘം പ്ര​ദേ​ശ​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.

Share this story