ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

modi
 ഡൽഹി: 2002 ലെ ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ സുപ്രിംകോടതി ശരിവച്ചു. നാനാവതി മേത്ത കമ്മീഷന്‍ റിപ്പോര്‍ട്ട് സുപ്രിം കോടതി അംഗികരിച്ച കോടതി സാക്കിയ ജാഫ്രിയുടെ ആരോപണങ്ങളും തള്ളി.  കലാപത്തെ കുറിച്ച് അന്വേഷിക്കാന്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണ് 2002 ല്‍ നാനാവതി കമ്മീഷനെ നിയമിച്ചത്. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേഷ് മെഹേശ്വരി, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. കേസില്‍ വാദം പൂര്‍ത്തിയാക്കി 2021 ഡിസംബര്‍ 9 നാണ് വിധി പറയാന്‍ മാറ്റിയത്.

Share this story