കെ​എ​സ്ആ​ർ​ടി​സി​ക്ക് ഡീ​സ​ൽ വാ​ങ്ങാ​ൻ 20 കോ​ടി അനുവദിച്ച് സർക്കാർ

ksrtc
 തി​രു​വ​ന​ന്ത​പു​രം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ​എ​സ്ആ​ർ​ടി​സി​ക്ക് ഡീ​സ​ൽ വാ​ങ്ങാ​ൻ 20 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് സംസ്ഥാന സ​ർ​ക്കാ​ർ. ബു​ധ​നാ​ഴ്ച തു​ക കെ​എ​സ്ആ​ർ​ടി​സി​യുടെ അക്കൗണ്ടിൽ ലഭിക്കും. ഇ​തോ​ടെ കെ​എ​സ്ആ​ർ​ടി​സി നേരിടുന്ന ഡീ​സ​ൽ പ്ര​തി​സ​ന്ധി​ക്ക് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മാ​കും . എ​ന്നാ​ൽ തുക ലഭ്യമാകുന്ന ബു​ധ​നാ​ഴ്ച വ​രെ സ​ർ​വീ​സ് എ​ങ്ങ​നെ ന​ട​ത്തു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് കെ​എ​സ്ആ​ർ​ടി​സി. ഡീ​സ​ൽ കു​ടി​ശി​ക ഇ​ന​ത്തി​ൽ 13 കോ​ടി രൂ​പ​യാ​ണ് കെ​എ​സ്ആ​ർ​ടി​സി ഇ​ന്ധ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് ന​ൽ​കാ​നു​ള്ള​ത്. കു​ടി​ശി​ക ന​ൽ​കാ​തെ ഡീ​സ​ൽ ന​ൽ​കാ​നാ​വി​ല്ലെ​ന്ന് ക​മ്പ​നി​ക​ൾ നി​ല​പാ​ടെ​ടു​ത്ത​തോ​ടെ​യാ​ണ് കെ​എ​സ്ആ​ർ​ടി​സി​യി​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​ത്. 
ബ​ൾ​ക്ക് പ​ർ​ച്ചേ​സ് വി​ഭാ​ഗ​ത്തി​ന് കൂ​ടി​യ വി​ല ഈ​ടാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് റീ​ട്ടെ​യി​ലാ​യാ​ണ് ഇ​പ്പോ​ൾ ഇ​ന്ധ​നം വാ​ങ്ങു​ന്ന​ത്. മു​ൻ​കൂ​ട്ടി പ​ണ​മ​ട​ച്ച് ഓ​ണ്‍​ലൈ​നി​ൽ ഓ​ർ​ഡ​ർ ന​ൽ​കി​യാ​ലേ റീ​ട്ടെ​യി​ലി​ൽ എ​ണ്ണ കി​ട്ടൂ. എ​ന്നി​ട്ടും 10 കോ​ടി രൂ​പ വ​രെ ക​ട​മാ​യി. ഈ ​തു​ക അ​ട​യ്ക്കാ​നി​ല്ലാ​ത്ത​താ​ണ് നി​ല​വി​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷ മാ​ക്കി​യ​ത്.

Share this story