Times Kerala

കേരളത്തിലും ചൂട് കനക്കുന്നു: എട്ട് ജില്ലകളിൽ താപനില 35 ഡിഗ്രി സെൽഷ്യസ്

 
കേരളത്തിലും ചൂട് കനക്കുന്നു: എട്ട് ജില്ലകളിൽ താപനില 35 ഡിഗ്രി സെൽഷ്യസ്
 

തിരുവനന്തപുരം: ചൂട് സംസ്ഥാനത്തും കനക്കുന്നു. താപനില 35 ഡിഗ്രി സെൽഷ്യസ് ആണ് എട്ട് ജില്ലകളിൽ. ഇതോടെ കേരളവും വെന്തുരുകുന്ന നിലയിലാണ്. എന്നാൽ സംസഥാനം ഉത്തരേന്ത്യക്ക് സമാനമായ ഉഷ്ണതരംഗത്തിലേക്ക് ഇത്തവണ വീഴില്ലെന്നാണ് വിദഗ്ധർ കരുതുന്നത്.

 മലയാളിയുടെ രാത്രികളെ ഉഷ്ണത്തിൽ പൊള്ളിക്കുന്നത് അന്തരീക്ഷ ഈർപ്പം ഉയർന്നതാണ്.കൊടും ചൂടിലേക്ക് കേരളം വീണത്  2016ലാണ്. സൂര്യാഘാതം അന്ന് മുതൽ  നിത്യസംഭവമായി. ചില ജില്ലകൾ അന്ന് 41 ഡിഗ്രിക്ക് മുകളിലെ ചൂടിൽ പൊള്ളി.  ശരാശരി 37 ഡിഗ്രിയിൽ ആണ് നിൽക്കുന്നത്.

ജനം മഴ ഒഴിഞ്ഞ ഇടത്തെല്ലാം വിയർത്തൊഴുകുകയാണ്.  ഉഷ്ണതരംഗത്തെ ശരാശരി താപനിലയേക്കാൾ 5 മുതൽ 6 ഡിഗ്രി വരെ ഉയർന്നാലേ ഭയപ്പെടേണ്ടതുള്ളൂ. ഇത്തവണ ഉഷ്‌ണതരംഗത്തിൽ നിന്ന് കേരളത്തെ രക്ഷിച്ചത് ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്ന വേനൽ മഴയാണ് .

Related Topics

Share this story