ദ്രൗ​പ​ദി മു​ര്‍​മു നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു

ദ്രൗ​പ​ദി മു​ര്‍​മു നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു
 ന്യൂ​ഡ​ല്‍​ഹി: എൻഡിഎയുടെ രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ര്‍​ഥി ദ്രൗ​പ​ദി മു​ര്‍​മു നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി, ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി ന​ദ്ദ തു​ട​ങ്ങി​യ മു​തി​ര്‍​ന്ന നേ​താ​ക്ക​ളോ​ടൊ​പ്പം എ​ത്തി​യാ​ണ് മു​ര്‍​മു പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യ രാ​ജ്യ​സ​ഭാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​സി.​ മോ​ദി​യാ​ണ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് നാ​മ​നി​ര്‍​ദേ​ശം ചെ​യ്ത​ത്. 50 പേ​ര്‍ പി​ന്തു​ണ അ​റി​യി​ച്ച് ഒ​പ്പു​വ​ച്ചു. ബി​ജു ജ​ന​താ​ദ​ള്‍, എ​ഐ​എ​ഡി​എം​കെ, വൈ​എ​സ്ആ​ര്‍ കോ​ണ്‍​ഗ്ര​സ് തു​ട​ങ്ങി​യ പാ​ര്‍​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളിലെ മു​ഖ്യ​മ​ന്ത്രി​മാ​രും പി​ന്തു​ണ അ​റി​യി​ച്ച് ഒ​പ്പു​വ​ച്ചു. 

Share this story