ദ്രൗ​​​പ​​​ദി മു​​​ർ​​​മു ഇ​​​ന്ന് നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കും

ദ്രൗ​​​പ​​​ദി മു​​​ർ​​​മു ഇ​​​ന്ന് നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കും
 
ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ൻ​​​ഡി​​​എയുടെ രാ​​​ഷ്‌​​ട്ര​​​പ​​​തി സ്ഥാ​​​നാ​​​ർ​​​ഥി ദ്രൗ​​​പ​​​ദി മു​​​ർ​​​മു ഇ​​​ന്ന് നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കും. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി, കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​ർ, ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ൾ എ​​​ന്നി​​​വ​​​രു​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെയാണ് ദ്രൗ​​​പ​​​ദി മു​​​ർ​​​മു പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കുക.​ രാ​​ഷ്‌​​ട്ര​​പ​​​തിസ്ഥാ​​​ന​​​ത്തേ​​​ക്ക് പി​​​ന്തു​​​ണ​​​യാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ദേ​​​ശീ​​​യ നേ​​​താ​​​ക്ക​​​ളു​​​മാ​​​യി മു​​​ർ​​​മു കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും.പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​മാ​​​യി ദ്രൗ​​​പ​​​ദി മു​​​ർ​​​മു ഇന്നലെ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​നപ്ര​​​ശ്ന​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​ക്കി​​ക്കൊ​​ണ്ട് രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തെ സം​​​ബ​​​ന്ധി​​​ച്ച വ്യ​​​ക്ത​​​മാ​​​യ കാ​​​ഴ്ച​​​പ്പാ​​​ടു​​​ള്ള നേ​​​താ​​​വാ​​​​ണ് ദ്രൗ​​​പ​​​ദി മു​​​ർ​​​മു എ​​ന്ന് പ്ര​​ധാ​​ന​​മ​​ന്ത്രി മോ​​ദി പ​​റ​​ഞ്ഞു. മു​​​ർ​​​മു​​​വി​​​നെ രാ​​ഷ്‌​​ട്ര​​പ​​​തി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത എ​​​ൻ​​​ഡി​​​എ​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​ത്തെ നേ​​​താ​​​ക്ക​​​ൾ അ​​​നു​​​മോ​​​ദി​​​ച്ച​​​താ​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Share this story