ഡോ. ​മ​ണി​ക് സാ​ഹ​ ത്രി​പു​ര​യിലെ പു​തി​യ മു​ഖ്യ​മ​ന്ത്രി​

 ഡോ. ​മ​ണി​ക് സാ​ഹ​ ത്രി​പു​ര​യിലെ പു​തി​യ മു​ഖ്യ​മ​ന്ത്രി​
 

ത്രി​പു​ര​യി​ൽ  പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ച്ച് ബി​ജെ​പി.  ബി​പ്ല​വ് കു​മാ​ർ ദേ​വ് രാ​ജി​വ​ച്ച​തി​നു​പി​ന്നാ​ലെയാണ് പുതിയ മുഖ്യമന്ത്രിയെ നിയമിച്ചത്.  പു​തി​യ മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത് ഡോ. ​മ​ണി​ക് സാ​ഹ​യെ​യാ​ണ്.

നി​ല​വി​ൽ ത്രി​പു​ര ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും രാ​ജ്യ​സ​ഭ എം​പി​യു​മാ​ണ് മ​ണി​ക് സാ​ഹ. രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് ദ​ന്ത ഡോ​ക്ട​റാ​യ അ​ദ്ദേ​ഹം ക​ഴി​ഞ്ഞ മാ​സ​മാ​ണ്.ഇ​ന്നാ​ണ് ബി​പ്ല​വ് കു​മാ​ർ  രാ​ജി​വ​ച്ച​ത്.

 രാ​ജി​വ​ച്ചി​രി​ക്കു​ന്ന​ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് പത്ത് മാ​സം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ്.  ശ​നി​യാ​ഴ്ച ബി​പ്ല​വ് കു​മാ​ർ ത​ന്നെ​യാ​ണ് ഗ​വ​ർ​ണ​ർ എ​സ്.​എ​ൻ. ആ​ര്യ​ക്ക് രാ​ജി​ക്ക​ത്ത് സ​മ​ർ​പ്പി​ച്ച​താ​യി അ​റി​യി​ച്ച​ത്.  അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത് രാ​ജ്ഭ​വ​നി​ൽ ഗ​വ​ർ​ണ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് . താ​ൻ ബി​ജെ​പി​യു​ടെ വി​ശ്വ​സ്ത പ്ര​വ​ർ​ത്ത​ക​നാ​ണ് പാ​ർ​ട്ടി എ​ല്ലാ​റ്റി​നും ഉ​പ​രി​യാ​ണ്.   ത​ന്നെ ഏ​ൽ​പ്പി​ച്ച ജോലിയുടെ  ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളോ​ട് താ​ൻ നീ​തി പു​ല​ർ​ത്തി​യെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും ബി​പ്ല​വ് കു​മാ​ർ പ​റ​ഞ്ഞു.

Share this story