റിഫ മെഹ്നുവിൻ്റെ മരണം; ആവശ്യമെങ്കിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‍മോർട്ടം ചെയ്യുമെന്ന് പൊലീസ്; കൂടുതൽ പേരെ ചോദ്യം ചെയ്യും

റിഫ മെഹ്നുവിൻ്റെ മരണം; ആവശ്യമെങ്കിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‍മോർട്ടം ചെയ്യുമെന്ന് പൊലീസ്; കൂടുതൽ പേരെ ചോദ്യം ചെയ്യും
 കോഴിക്കോട്: മലയാളി വ്ലോഗർ റിഫ മെഹ്നുവിന്റെ മരണത്തില്‍ കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. ആവശ്യമെങ്കിൽ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം നടത്തുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, മെഹ്നുവിന്റെ മരണത്തിൽ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് മെഹനാസിനെതിരെ ഇന്നലെ കേസെടുത്തിരുന്നു. കോഴിക്കോട് കാക്കൂർ പൊലീസാണ് റിഫയുടെ അമ്മയുടെ പരാതിയിൽ കേസെടുത്തത്. ആത്മഹത്യാ പ്രേരണയ്ക്കും, മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിനുമാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുത്തത്. കഴിഞ്ഞ മാർച്ചിലാണ് ദുബായിലെ ഫ്‌ളാറ്റിലാണ് റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Share this story