Times Kerala

 ഡിവൈഎഫ്ഐയുടെ സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും: ഭാരവാഹികളെ ഇന്ന് തെരഞ്ഞെടുക്കും

 
 ഡിവൈഎഫ്ഐയുടെ സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും: ഭാരവാഹികളെ ഇന്ന് തെരഞ്ഞെടുക്കും
 

പത്തനംതിട്ട:  ഡിവൈഎഫ്ഐയുടെ പത്തനംതിട്ടയില്‍ നടക്കുന്ന പതിനഞ്ചാം സംസ്ഥാന സമ്മേളനം ഇന്നു സമാപിക്കും.  ഇന്നു പുതിയ സംസ്ഥാന സമിതിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കും. ഇന്നു രാവിലെ സമ്മേളനത്തില്‍ അവതരിപ്പിക്കുക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെകൂടി അംഗീകാരത്തോടെയുള്ള പാനലാകും.

 നിലവിലെ സംസ്ഥാന പ്രസിഡന്‍റ് എസ്. സതീഷും ട്രഷറര്‍ എസ്.കെ. സജീഷും പ്രായപരിധി കര്‍ശനമാക്കിയതിനാല്‍ സ്ഥാനമൊഴിയും.  സെക്രട്ടറി വി.കെ. സനോജ്  തല്‍സ്ഥാനത്തു തുടരും.  സനോജ് സെക്രട്ടറി ആയത് എ.എ. റഹീം അഖിലേന്ത്യാ പ്രസിഡന്‍റായതോടെയാണ്. അതിനാല്‍ ഒരു ടേം കൂടി സനോജിനു ലഭിക്കും.

 പ്രസിഡന്‍റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്കു പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ സെക്രട്ടറി വസീഫ്, യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോം, കൊല്ലം ജില്ലാ സെക്രട്ടറി അരുണ്‍ ബാബു എന്നിവരുടെ പേരുകളാണ്.

Related Topics

Share this story