Times Kerala

 കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജി.പ്രതാപവര്‍മ തമ്പാന്‍ അന്തരിച്ചു

 
ജി. പ്രതാപവര്‍മ തമ്പാന്‍
 കൊല്ലം: കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായ ജി. പ്രതാപവര്‍മ തമ്പാന്‍ അന്തരിച്ചു. 62- വയസ്സായിരുന്നു. വീട്ടില്‍ ശുചിമുറിയില്‍ കാല്‍വഴുതിവീണ് പരിക്കേറ്റ തമ്പാനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.  കുണ്ടറ പേരൂര്‍ സ്വദേശിയായ പ്രതാപവര്‍മ തമ്പാന്‍ മുന്‍ ചാത്തന്നൂര്‍ എംഎല്‍എയാണ്. 2012-2014 കാലത്ത് ഡിസിസി പ്രസിഡന്റായി പ്രവര്‍ത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെ.എസ്.യു ജനറല്‍ സെക്രട്ടറി, സംസ്ഥാന ട്രഷറര്‍, കെപിസിസി നിര്‍വാഹകസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Topics

Share this story