തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം; വനിത കൗണ്‍സിലര്‍മാര്‍ നിലത്ത് കിടന്നു പ്രതിഷേധിച്ചു

തിരുവനന്തപുരം: കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ വൻ സംഘര്‍ഷം. പ്രതിപക്ഷ അംഗങ്ങള്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ വഴി തടഞ്ഞു.
മേയര്‍ ഡയസിലേക്കെത്തുന്ന വഴിയില്‍ വനിതാ കൗണ്‍സിലര്‍മാര്‍ നിലത്ത് കിടന്നു പ്രതിഷേധം അറിയിച്ചു. മുദ്യാവാക്യം വിളികളുമായി ബിജെപി -കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഡയസിനു മുന്നിലെത്തി.

പ്രതിഷേധിച്ച നാല് കൗണ്‍സിലര്‍മാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കം ചെയ്തു.
അതേസമയം പ്രതിഷേധത്തിനിടയിലും കൗണ്‍സില്‍ യോഗം തുടരുകയാണ്. യോഗനടപടികള്‍ തടസ്സപ്പെടുത്തുന്ന കൗണ്‍സിലര്‍മാരെ സസ്പെന്‍ഡ് ചെയ്യണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു.