Times Kerala

 വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 24ന്‍റെ വിക്ഷേപണം വിജയകരം

 
 വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 24ന്‍റെ വിക്ഷേപണം വിജയകരം
 ഫ്രഞ്ച് ഗയാന: ഇന്ത്യയുടെ വാർത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 24 ഭ്രമണപഥത്തിൽ സ്ഥാപിച്ചു.  യൂറോപ്യൻ ബഹിരാകാശ ഏജൻസിയായ ഏരിയൻസ്പേസാണ് ഫ്രഞ്ച് ഗയാനയിലെ കുറൗവിലെ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഏരിയൻ 5 റോക്കറ്റിലാണ് ജിസാറ്റ് 24നെ ഭ്രമണപഥത്തിൽ എത്തിച്ചത്.   ഏരിയൻസ്പേസ് ഭ്രമണപഥത്തിൽ എത്തിക്കുന്ന ഇരുപത്തിയഞ്ചാമത്തെ ഇന്ത്യൻ ഉപഗ്രഹമാണ് ജിസാറ്റ്-24. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനാണ് (ഇസ്രോ) ജിസാറ്റ്-24ന് പിന്നിൽ. ഡയറക്ട്-ടു-ഹോം (ഡിടിഎച്ച്) ആപ്ലിക്കേഷൻ ആവശ്യങ്ങൾക്കായി പാൻ ഇന്ത്യ കവറേജുള്ള24-കു ബാൻഡ് കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റാണിത്. 4,180 കിലോഗ്രാമാണ് ഇതിന്‍റെ ഭാരം. കേന്ദ്ര സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള എന്റർപ്രൈസ് ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) ടാറ്റ പ്ലേയ്ക്ക് ഈ ഉപഗ്രഹത്തിന്‍റെ മുഴുവൻ ശേഷിയും പാട്ടത്തിന് നൽകിയിട്ടുണ്ട്. ബഹിരാകാശ മേഖലയിലെ വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കേന്ദ്ര സർക്കാർ രൂപീകരിച്ചതാണ് എൻഎസ്ഐഎൽ.

Related Topics

Share this story