കോമണ്‍വെൽത്ത് ഗെയിംസ്: തൂലികയ്ക്ക് വെള്ളി
Thu, 4 Aug 2022

ബർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസ് ജൂഡോയിൽ ഇന്ത്യയുടെ തൂലിക മാൻ വെള്ളി മെഡൽ കരസ്ഥമാക്കി. 78 കിലോഗ്രാം വിഭാഗത്തിൽ സ്കോട്ടിഷ് താരം സാറാ അഡ്ലിംഗ്ടനാണ് തൂലികയെ പരാജയപ്പെടുത്തി സ്വർണം നേടിയത്. 2022 ഗെയിംസിലെ ഇന്ത്യയുടെ 16-ാമത് മെഡലാണ് ജൂഡോ കളത്തിൽ നിന്ന് തൂലിക നേടിയെടുത്തത്.