ഭാ​ര​ത് ജോ​ഡോ യാ​ത്ര: വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് അ​റി​യി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

 ഭാരത് ജോഡോ യാത്രക്കിടെ പോക്കറ്റടി; പ്രതികളെ തിരിച്ചറിഞ്ഞു 
 

കൊ​ച്ചി: ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്ക് പോ​ലീ​സ് ന​ല്‍​കി​യ അ​നു​മ​തി​യും മ​റ്റു വ്യ​വ​സ്ഥ​ക​ളും ലം​ഘി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് അറിയിക്കണമെന്ന് ഹൈ​ക്കോ​ട​തിയുടെ നി​ർ​ദേ​ശം. യാ​ത്ര​യെ​ത്തു​ട​ര്‍​ന്നു ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​കു​ന്നെ​ന്നാ​രോ​പി​ച്ച് കൊ​ല്ലം മു​ഖ​ത്ത​ല സ്വ​ദേ​ശി​യാ​യ റി​ട്ട. പോ​ലീ​സ് സൂ​പ്ര​ണ്ട് കെ. ​വി​ജ​യ​ന്‍ ന​ല്‍​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ നി​ർ​ദേ​ശം.ചീ​ഫ് ജ​സ്റ്റീ​സ് എ​സ്. മ​ണി​കു​മാ​ർ, ജ​സ്റ്റീ​സ് ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഹ​ര്‍​ജി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി. 

ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ പേ​രി​ല്‍ റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നു​മാ​ണ് ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം. പൊ​തു​ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്താ​തെ യാ​ത്ര ന​ട​ത്താ​ന്‍ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി പോ​ലീ​സി​നെ നി​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ചെ​ല​വ് ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ സം​ഘാ​ട​ക​രി​ല്‍ നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Share this story