നിയമസഭയിൽ എത്താൻ അനിത പുല്ലയിലിന് സഹായം: നാല് കരാർ ജീവനക്കാർക്കെതിരെ നടപടി
Fri, 24 Jun 2022

തിരുവനന്തപുരം: ലോക കേരളസഭയ്ക്കിടെ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസണ് മാവുങ്കലിന്റെ ഇടനിലക്കാരിയെന്ന ആരോപണം ഉയർന്ന അനിത പുല്ലയിലിന് നിയമസഭയിലെത്താൻ സഹായിച്ച സഭാ ടിവിയുടെ നാല് കരാർ ജീവനക്കാർക്കെതിരെ നടപടി. ഇവരെ സഭാ ടിവി ചുമതലകളിൽനിന്ന് ഒഴിവാക്കിയാതായി നിയമസഭാ സ്പീക്കർ എം.ബി. രാജേഷ്അറിയിച്ചു . വസീല, വിപുരാജ്, പ്രവീണ്‍, വിഷ്ണു എന്നിവർക്കെതിരായാണ് നടപടി സ്വീകരിച്ചത്. സഭാ മന്ദിരത്തിൽ പാസ് ഇല്ലാതെ അനിത കടന്നത് വീഴ്ചയാണെന്നും സ്പീക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അനിതയ്ക്ക് ഓപ്പണ്‍ ഫോറത്തിൽ പ്രവേശിക്കാനുള്ള പാസുണ്ടായിരുന്നു. ഈ പാസുപയോഗിച്ചാണ് സഭയിൽ പ്രവേശിച്ചത്. ഇവർ ലോകകേരളസഭാ നടന്ന ഒരു ഭാഗത്തേയ്ക്കും എത്തിയിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു.
മലയാളം മിഷനും പ്രവാസി സംഘടനകൾക്കും പാസ് നൽകിയിരുന്നു. ഇതിൽ ഒരു പാസാണ് അനിതയുടെ കൈവശം ഉണ്ടായിരുന്നത്. വാച്ച് ആൻഡ് വാർഡ് അനിത പുല്ലയിലിനെ തിരിച്ചറിഞ്ഞില്ലെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
മലയാളം മിഷനും പ്രവാസി സംഘടനകൾക്കും പാസ് നൽകിയിരുന്നു. ഇതിൽ ഒരു പാസാണ് അനിതയുടെ കൈവശം ഉണ്ടായിരുന്നത്. വാച്ച് ആൻഡ് വാർഡ് അനിത പുല്ലയിലിനെ തിരിച്ചറിഞ്ഞില്ലെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.