ധോണിയുടെ ശരീരത്തില്‍ 15-ഓളം പെല്ലെറ്റുകള്‍ കണ്ടെത്തി; വെടിയേറ്റത് നാടൻ തോക്കിൽ നിന്നെന്നു നിഗമനം

 പി.ടി.7-ന്റെ ശരീരത്തില്‍ 15-ഓളം പെല്ലെറ്റുകള്‍ കണ്ടെത്തി
 പാലക്കാട്: മയക്കുവെടിവെച്ച് പിടികൂടിയ കാട്ടാന 'പാലക്കാട് ടസ്‌കര്‍-7'യുടെ ശരീരത്തില്‍ നിന്ന് 15 ഓളം പെല്ലെറ്റുകള്‍ കണ്ടെത്തി. വനംവകുപ്പ് നടത്തിയ ശരീര പരിശോധനയിലാണ് പെല്ലെറ്റുകള്‍ കണ്ടെടുത്തത്. സ്ഥിരമായ ജനവാസ മേഖലയില്‍ ഇറങ്ങുന്ന ആനയെ തുരത്തുന്നതിന് നാടന്‍ തോക്കുകളില്‍ നിന്ന് വെടിയുതിര്‍ത്തതാകാം പെല്ലെറ്റുകള്‍ വരാന്‍ കാരണമെന്നാണ് സംശയിക്കുന്നത്. ഇത്തരത്തില്‍ പെല്ലെറ്റുകള്‍ ശരീരത്തില്‍ തറച്ചത് ആന കൂടുതല്‍ അക്രമാസക്തനാകാന്‍ കാരണമായിട്ടുണ്ടാകാമെന്നും വനംവകുപ്പ് കരുതുന്നു. പെല്ലെറ്റുകളില്‍ ചിലത് വനംവകുപ്പ് അധികൃതര്‍ തന്നെ നീക്കം ചെയ്തിട്ടുണ്ട്. ധോണി വനംഡിവിഷന്‍ ഓഫീസിന് സമീപത്തെ കൂട്ടിലാണ് നിലവില്‍ പിടി7 ഉള്ളത്.

Share this story