Times Kerala

വി​വാ​ദ​ങ്ങ​ള്‍​ക്കി​ടെ ശശി ത​രൂ​ര്‍ പാ​ണ​ക്കാ​ട്ടെ​ത്തി മു​സ്‌​ലീം ലീ​ഗ് നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

 
വി​വാ​ദ​ങ്ങ​ള്‍​ക്കി​ടെ ശശി ത​രൂ​ര്‍ പാ​ണ​ക്കാ​ട്ടെ​ത്തി മു​സ്‌​ലീം ലീ​ഗ് നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
മലപ്പുറം: വി​വാ​ദ​ങ്ങ​ള്‍​ക്കി​ടെ കോ​ൺ​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ര്‍ പാ​ണ​ക്കാ​ട്ടെ​ത്തി മു​സ്‌​ലീം ലീ​ഗ് നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ശ​ശി ത​രൂ​രി​ന്‍റെ സ​ന്ദ​ര്‍​ശ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി തു​ട​ങ്ങി​യ​വ​ര്‍ പാ​ണ​ക്കാ​ട്ട് എ​ത്തി​യി​രു​ന്നു. തരൂരിന്റേത് സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നുവെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പിന്നീട് പ്രതികരിച്ചു. പാണക്കാട് കുടുംബവുമായി നല്ല ബന്ധം പുലര്‍ത്തുന്നയാളാണെന്നും മലപ്പുറത്ത് വരുമ്പോഴെല്ലാം പാണക്കാട് സന്ദര്‍ശിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് തവണ എം പിയായ തരൂര്‍ സംസ്ഥാന നേതാവാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. തരൂര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന്റെ ഭാഗമായാണോ പാണക്കാട് സന്ദര്‍ശനമെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചു കൊണ്ടാണ് അദ്ദേഹം പറഞ്ഞത്.

പൊതു രാഷ്ട്രീയം ചര്‍ച്ച ചെയ്തുവെങ്കിലും കോണ്‍ഗ്രസ് ആഭ്യന്തര രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. മറ്റ് പാര്‍ട്ടികളുടെ ആഭ്യന്ത്ര രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന പതിവ് മുസ്ലിം ലീഗിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അ​തേ​സ​മ​യം, പാ​ണ​ക്കാ​ട് സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ അ​സാ​ധാ​ര​ണ​ത്വ​മി​ല്ലെ​ന്ന് ശ​ശി ത​രൂ​ര്‍ പ​റ​ഞ്ഞു. പാ​ര്‍​ട്ടി​യി​ല്‍ ഗ്രൂ​പ്പു​ണ്ടാ​ക്കാ​ന്‍ താ​നി​ല്ല. പാ​ര്‍​ട്ടി​യെ മു​ന്നോ​ട്ട് ന​യി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ന​ട​ത്തു​ന്ന​ത്. കോണ്‍ഗ്രസിലെ നിലവില്‍ തന്നെ ധാരാളം ഗ്രൂപ്പുകളുണ്ട്. ഇനി വേണ്ടത് ഒരുമയുടെ യുനൈറ്റഡ് ഗ്രൂപ്പാണെന്നും അദ്ദേഹം പ്രതികരിച്ചു

Related Topics

Share this story