ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; സെ​ഷ​ന്‍​സ് കോ​ട​തി പ​രി​ഗ​ണി​ക്ക​രു​തെ​ന്നു പ്രോ​സി​ക്യൂ​ഷ​ൻ

dileep
 
കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് പ​രി​ഗ​ണി​ക്കാ​ന്‍ സെ​ഷ​ന്‍​സ് കോ​ട​തി​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍. കേ​സ് സെ​ഷ​ന്‍​സ് കോ​ട​തി പ​രി​ഗ​ണി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​തി​ജീ​വി​ത​യും കോ​ട​തി​യെ സ​മീ​പി​ച്ചു. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ തു​ട​ര്‍ വി​സ്താ​ര ന​ട​പ​ടി​ക​ള്‍​ക്കാ​യി ഇ​ന്ന് എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് അ​തി​ജീ​വി​ത​യും പ്രോ​സി​ക്യൂ​ഷ​നും ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി ഹ​ണി.​എം.​വ​ര്‍​ഗീ​ന് മു​ന്നി​ല്‍ ഇ​രു​കൂ​ട്ട​രും ഇ​തു​സം​ബ​ന്ധി​ച്ച അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചു.ഹണി എം. വര്‍ഗീസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായപ്പോള്‍ കേസ് രേഖകള്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു. ഇക്കാര്യം പ്രോസിക്യൂഷനെയും പ്രതിഭാഗത്തെയും രേഖാമൂലം അറിയിച്ചു. കേസില്‍ ഇന്ന് വിചാരണ ആരംഭിക്കാനിരുന്നതാണ്. നിലവില്‍ വിചാരണ നടത്തിയ സി ബി ഐ പ്രത്യേക ജഡ്ജിയായിരുന്ന ഹണി എം വര്‍ഗീസ് സ്ഥാനക്കയറ്റം ലഭിച്ച് സെഷന്‍സ് ജഡ്ജിയായതിനെ തുടര്‍ന്നാണ് കോടതി മാറ്റം.സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റരുതെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും അനുവദിച്ചിരുന്നില്ല. 

Share this story