തലസ്ഥാനത്ത് തരൂരിന് വൻവരവേൽപ്പ് ഒരുക്കി പ്രവർത്തകർ, നഗരസഭ വിഷയത്തിൽ ആദ്യം ഇടപെട്ടത് താനെന്ന് തരൂര്‍; "ചി​ലർ' അത് മ​റന്നെന്നും വിമർശനം

sasi
 തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരം: സമര പരിപാടികളിൽ പങ്കെടുക്കുന്നില്ല എന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെ തലസ്ഥാനത്തെത്തി കോണ്‍ഗ്രസ് നേതാവ് ശശി തരൂർ. കോര്‍പ്പറേഷന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ സമര വേദിയിലാണ് തരൂർ എത്തിയത്.  നി​യ​മ​ന ക​ത്ത് വി​വാ​ദ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യ്ക്ക് മു​ന്നി​ലെ യു​ഡി​എ​ഫ് സ​മ​ര​വേ​ദി​യി​ലെ​ത്തി കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ര്‍. മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍റെ രാ​ജി ആ​ദ്യം ആ​വ​ശ്യ​പ്പെ​ട്ട​ത് താ​നാ​ണെ​ന്നും ത​രൂ​ർ ഓ​ർ​മി​പ്പി​ച്ചു. ന​വം​ബ​ർ ഏ​ഴി​നാ​ണ് താ​ൻ ഈ ​ആ​വ​ശ്യം മു​ന്നോ​ട്ടു​വ​ച്ച​ത്. അ​ത് ചി​ല​ർ മ​റ​ന്നു​വെ​ന്ന് തോ​ന്നു​ന്നു​വെ​ന്ന് വി.​ഡി. സ​തീ​ശ​ന് പ​രോ​ക്ഷ മ​റു​പ​ടി​യാ​യി ത​രൂ​ർ പ​റ​ഞ്ഞു. അതേസമയം, തലസ്ഥാന നഗരിയിൽ വൻ സ്വീകരണമാണ് തരൂരിന് ലഭിക്കുന്നത്. പ്രവർത്തകർ ജാഥയായി എത്തി തരൂരിന് അഭിവാദ്യങ്ങൾ അർപ്പിച്ചു. പരിപാടിയിൽ കെ.എസ്. ശബരീനാഥൻ, പാലോട് രവി, എൻ ശക്തൻ, ആർ.എസ്.പിയുടെ സംസ്ഥാന സെക്രട്ടറി എ അസീസ് തുടങ്ങിയ നേതാക്കളുടെ വൻനിരയും ഉണ്ടായിരുന്നു.

Share this story