ഇ​ടു​ക്കി​യി​ല്‍ വ​നം​വ​കു​പ്പ് വാ​ച്ച​റെ കാ​ട്ടാ​ന ച​വി​ട്ടി കൊ​ന്നു

elephant
 ഇടുക്കി: ജില്ലയിലെ ശാന്തന്പാറയിൽ കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു. രണ്ടു മാസം മുമ്പ് റോഡിലിറങ്ങിയ ആനയെ ശകാരിച്ച് വിരട്ടിയോടിച്ച് വൈറലായ ദേവികുളം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെ വാച്ചര്‍ ശക്തിവേലാണ് കൊല്ലപ്പെട്ടത്. പന്നിയാര്‍ എസ്റ്റേറ്റില്‍ വെച്ച് കാട്ടാനാക്കൂട്ടത്തെ ഓടിക്കുന്നതിനിടെയാണ് ശക്തിവേലിന് നേരെ ആക്രമണമുണ്ടായത്.രാവിലെ ആറു മണിയോടെയാണ് കാട്ടാന ആക്രമണമുണ്ടായതെന്നാണ് വിവരം. ശക്തിവേല്‍ കൊല്ലപ്പെട്ട വിവരം ഉച്ചയോടെയാണ് പുറത്തുവന്നത്.

Share this story