കാസർഗോഡ് പത്തു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി റിപ്പോർട്ട്
May 15, 2024, 16:38 IST
![കാസർഗോഡ് പത്തു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി റിപ്പോർട്ട്](https://timeskerala.com/static/c1e/client/91214/uploaded/ff5e5cd2a753d2d3eb3422ca606954e0.webp)
കാഞ്ഞങ്ങാട്: വീടിനകത്ത് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോവുകയും സ്വര്‍ണാഭരണം കവരുകയും ചെയ്ത സംഭവത്തിൽ ലൈംഗികാതിക്രമം നടന്നതായി മെഡിക്കൽ റിപ്പോർട്ട്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടിയിപ്പോൾ. ഇതുവരെയും പ്രതിയെ പിടികൂടാൻ സാധിച്ചിട്ടില്ല. ഇന്നു പുലര്‍ച്ചെ വീട്ടില്‍ നിന്നും 500 മീറ്റര്‍ അകലെ മറ്റൊരു വീടിനു സമീപം കണ്ടെത്തിയത് പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ പെണ്‍കുട്ടിയെയാണ്. ഈ വീടിന്റെ കോളിംഗ് ബെല്‍ അടിച്ച് വീട്ടുകാരെ വിവരമറിയിച്ചത് പെണ്‍കുട്ടിതന്നെയാണ്. പെൺകുട്ടി പറയുന്നത് ഉറങ്ങിക്കിടക്കുകയായിരുന്ന തന്നെ ആരോ എടുത്തുകൊണ്ടുപോവുകയും കമ്മലുകള്‍ കവര്‍ന്ന ശേഷം വഴിയിലുപേക്ഷിക്കുകയായിരുന്നുവെന്നുമാണ്. സംഭവസ്ഥലത്തും ആശുപത്രിയിലുമെത്തിയ ജില്ലാ പോലീസ് മേധാവി പി. ബിജോയിയും കാഞ്ഞങ്ങാട് ഇന്‍സ്പെക്ടര്‍ എം.പി. ആസാദും അടങ്ങുന്ന പോലീസ് സംഘം പരിശോധന നടത്തുകയുണ്ടായി.