Times Kerala

വീണ്ടും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവ്: നാ­​ല് വ­​യ­​സു­​കാ­​രി­​ക്ക് ശസ്ത്രക്രിയ നടത്തിയത് വി­​ര­​ലി­​ന് പ​ക­​രം നാ­​വി­​ല്‍

 
കോളേജ്
കോ​ഴി​ക്കോ​ട്: വീണ്ടും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവ്. അ­​വ​യ­​വം മാ​റി ശ­​സ്­​ത്ര­​ക്രി­​യ ന­​ട­​ത്തി­​യെ­​ന്നാണ് പ­​രാ​തി. വിരലിന് ശ​സ്ത്ര​ക്രി​യ​ ചെയ്യാനെത്തിയ നാ​ലു വ​യ​സു​കാ​രി​ക്ക് ശസ്ത്രക്രിയ നടത്തിയത് നാവിൽ. ഇന്ന് രാവിലെയുണ്ടായ സംഭവത്തിൽ ശ​സ്ത്ര​ക്രി​യ മാ​റി ചെ​യ്­​ത​ത് കോ​ഴി​ക്കോ​ട് ചെ​റു​വ​ണ്ണൂ​ര്‍ മ​ധു​ര ബ​സാ​ര്‍ സ്വ​ദേ​ശി​നി​യാ​യ ആ​യി​ഷ റു​വ​യ്ക്കാ​ണ്. കു­​ട്ടി­​ക്ക് ന­​ട­​ത്തേ­​ണ്ടി­​യി­​രു­​ന്ന​ത് കൈ­​യി​ലെ ആ​റാം​വി​ര​ല്‍ നീ​ക്കം ചെ​യ്യാ​നു​ള്ള ശ​സ്ത്ര­​ക്രി­​യ­​യായിരുന്നുവെങ്കിലും നടത്തിയത് നാവിലാണ്. തുടർന്ന് പ്രതിഷേധമുണ്ടാവുകയും കുട്ടിയുടെ ആറാം വിരൽ അരമണിക്കൂറിനുള്ളിൽ മറ്റൊരു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും ചെയ്തു. കുട്ടിയുടെ കുടുംബം അറിയിച്ചത് സംഭവത്തിൽ ഡോക്ടർ മാപ്പുപറഞ്ഞതായാണ്. മെ­​ഡി­​ക്ക​ല്‍ കോ​ള­​ജ് സൂ­​പ്ര­​ണ്ടി​ന്‍റെ വി­​ശ­​ദീ­​ക­​ര​ണം കുട്ടിക്ക് നാവിനു പ്രശ്നമുണ്ടായിരുന്നതായാണ്. കോഴിക്കോട് മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജി­​നെ­​തി­​രേ വീ​ണ്ടും പ­​രാ­​തി ഉ­​യ­​രു­​ന്ന​ത് മുൻപ് ശ​സ്ത്ര​ക്രി​യ​ക്കി​ടെ ഉ​പ​ക​ര​ണം വ​യ​റ്റി​ല്‍ കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ ഹ​ര്‍​ഷി­​ന എ­​ന്ന സ്ത്രീ ​ഇ​പ്പോ​ഴും നീ​തി​ക്കാ​യി പോ​രാ​ട്ടം തു​ട​രു​ന്ന​തി​നി​ടെ­​യാ­​ണ്. 

Related Topics

Share this story