സ്വർണവേട്ട ; കരിപ്പൂരില്‍ സ്വര്‍ണം കടത്താൻ ശ്രമിച്ച ആളെ കസ്റ്റംസ് അധികൃതർ പിടികൂടി
Oct 27, 2020, 12:29 IST
കരിപ്പൂർ: കരിപ്പുർ വിമാനത്താവളത്തിലൂടെ 245 ഗ്രാം സ്വര്‍ണം കടത്താൻ ശ്രമിച്ച ആളെ കസ്റ്റംസ് പിടികൂടി. കാസര്‍ഗോട് സ്വദേശി ഹംസ(49)യാണ് പിടിയിലായത്.
ട്രോളിബാഗിന്റെ ചക്രങ്ങള്‍ക്കുള്ളിലും ബാഗേജിനുള്ളിലുമാണ് ഇയാൾ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. സ്വര്‍ണച്ചങ്ങല, സ്വര്‍ണ കോയിന് എന്നിവയാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.