സോളാർ കേസ്;പൊലീസ് അന്വേഷണം പോരെന്ന് പരാതിക്കാരിയാണ് പറഞ്ഞതെന്ന് കാനം രാജേന്ദ്രൻ
Jan 25, 2021, 14:50 IST
തിരുവനന്തപുരം: സോളാർ കേസ് സിബിഐക്ക് വിട്ടത് സംസഥാന സർക്കാരിന്റെ സ്വാഭാവിക നടപടി മാത്രമാണെന്ന് വെളിപ്പെടുത്തി കാനം രാജേന്ദ്രൻ.
സോളാർ കേസ് തിരഞ്ഞെടുപ്പ് സമയത്ത് ഉയർത്തിക്കൊണ്ടുവരുന്നതല്ലെന്നും സിപിഐ സെക്രട്ടറി വ്യക്തമാക്കി .
പൊലീസ് അന്വേഷണം പോരെന്ന് പരാതിക്കാരിയാണ് പറഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തി .
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തലപ്പത്തേക്ക് ഉമ്മൻചാണ്ടി എത്തുന്നതിനെ ഭയക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു