സാപ്ലിംഗ് ക്രിയേഷന്‍സ് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍
കോഴിക്കോട്: പ്രമുഖ സോഫ്റ്റ് വെയര്‍ സ്ഥാപനമായ സാപ്ലിംഗ് ക്രിയേഷന്‍സ് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. യുഐ ഡിസൈന്‍, സാസ് ആപ്ലികേഷന് തുടങ്ങിയവയില്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സാപ്ലിംഗ് ക്രിയേഷന്‍സ്.
സൈബര്‍പാര്‍ക്കിലെ സഹ്യ കെട്ടിടസമുച്ചയത്തിലെ 2500 ചതുരശ്ര അടി സ്ഥലത്താണ് കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്. ഐടി പാര്‍ക്ക്സ് കേരള സിഇഒ ശശി പിഎം കമ്പനിയുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തി. കമ്പനി പ്രമോട്ടര്‍മാരായ സിഇഒ ആനന്ദ് കൃഷ്ണന് ഡയറക്ടര്‍ കെ പി ഉഷ, സൈബര്‍ പാര്‍ക്ക് ജനറല്‍ മാനേജര്‍ നിരീഷ് സി, കാലിക്കറ്റ് ഫോറം ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പ്രസിഡന്റ് ഹാരിസ് പി ടി, സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍ കെ വി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
വടക്കന്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഐടി സമുച്ചയമാണ് സൈബര്‍ പാര്‍ക്ക്. പരിസ്ഥിതി സൗഹൃദമായ 45 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന 3 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഐടി കെട്ടിട സമുച്ചയങ്ങളാണ് ഇവിടെയുള്ളത്. അന്താരാഷ്ട്ര കമ്പനികളെ ഉള്‍പ്പെടെ ആകര്‍ഷിക്കാന്‍ തക്ക വിധമുള്ള അടിസ്ഥാന സൗകര്യവുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.