വിശ്വാസവോട്ടെടുപ്പ് ;പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വൻ വിജയം
Mar 6, 2021, 16:06 IST
ഇസ്ലാമാബാദ്: വിശ്വാസവോട്ടെടുപ്പിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വൻ വിജയം. 342 അംഗ പാർലമെന്റിൽ ഇമ്രാൻ 178 വോട്ടുകൾ നേടി.
172 വോട്ടുകളുണ്ടെങ്കിൽ സഭയിൽ ഭൂരിപക്ഷം ഉറപ്പാക്കാൻ സാധിക്കുമെന്നും അറിയിച്ചു .
സെനറ്റ് തെരഞ്ഞെടുപ്പിൽ അബ്ദുൾ ഹഫീസ് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇമ്രാൻ ഖാന്റെ വൻ വിജയം.
ധനമന്ത്രി പരാജയപ്പെട്ടതോടെയാണ് ഇദ്ദേഹത്തിന് പാർലമെന്റിന്റെ കീഴ്സഭയിൽ വിശ്വാസവോട്ട് തേടേണ്ടിവന്നത്.