വാളയാർ പീഡനകേസ്;സംസ്ഥാന സർക്കാർ തങ്ങളെ വഞ്ചിച്ചെന്ന് പെൺകുട്ടികളുടെ അച്ഛൻ
Oct 25, 2020, 11:50 IST
വാളയാർ : വാളയാർ പീഡനക്കേസിൽ കുടുതൽ വെളിപ്പെടുത്തലുമായി പെൺകുട്ടികളുടെ അച്ഛൻ. മൊഴി രേഖപ്പെടുത്തുന്നതിനായി പെൺകുട്ടികളുടെ അച്ഛനെ ഡിവൈഎസ്പി സോജൻ വിളിപ്പിച്ചിരുന്നു.
തന്നോട് കുറ്റം ഏറ്റെടുക്കാൻ ഇദ്ദേഹം പറഞ്ഞുവെന്ന് കുട്ടികളുടെ അച്ഛൻ വ്യക്തമാക്കി . തന്നെ രക്ഷിക്കാമെന്ന് ഇയാൾ ഉറപ്പ് നൽകിയതായും കുട്ടികളുടെ അച്ഛൻ പറഞ്ഞു .വിഷയത്തിൽ സംസ്ഥാന സർക്കാർ തങ്ങളെ വഞ്ചിച്ചെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു .