ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 9.7 കോടിയും പിന്നിട്ടു
Jan 21, 2021, 10:14 IST
വാഷിംഗ്ടൺ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 9.7 കോടിയും പിന്നിട്ടു .
2,081,264 പേർ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. 69,827,940 പേർ രോഗമുക്തി നേടുകയും ചെയ്തു.
24 മണിക്കൂറിനിടെ 659,669 പേർക്ക് കോവിഡ് ബാധിക്കുകയും 16,958 പേർ മരിക്കുകയും ചെയ്തു .
അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ, തുർക്കി, ഇറ്റലി, സ്പെയിൻ, ജർമനി, കൊളംബിയ, അർജന്റീന, മെക്സിസ്കോ, പോളണ്ട്, ഇറാൻ, ദക്ഷിണാഫ്രിക്ക, ഉക്രെയിൻ, പെറു, നെതർലൻഡ്സ്, ഇന്തോനീഷ്യ എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതർ കൂടുതലുള്ളത് .