ബംഗാളില്‍ സിപിഎം നേതാക്കളും പ്രവര്‍ത്തകരും ബിജെപി നേതൃത്വത്തിൽ എത്തിയത് തിരക്ക് കാരണമാകും മുഖ്യമന്ത്രി അറിയാത്തത് ;രമേശ് ചെന്നിത്തല
Mar 5, 2021, 13:27 IST
തിരുവനന്തപുരം: ബംഗാളില്‍ സിപിഎം നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ ബിജെപി നേതൃത്വത്തിൽ എത്തിയത് തിരക്ക് കാരണമാകും മുഖ്യമന്ത്രി അറിയാത്തതെന്ന് പരിഹസിച്ച് രമേശ് ചെന്നിത്തല.
പുതുച്ചേരിയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ പോയതിനെ പരിഹസിക്കുകയായിരുന്നു അദ്ദേഹം.
ബംഗാളിലെ സിപിഎം ഓഫീസുകൾ ബിജെപി ഓഫീസുകളായി മാറുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
അമിത്ഷായുടെ റാലിയിൽ വച്ചാണ് സിപിഎം നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ ബിജെപിയിൽ ചേർന്നതെന്നും അദ്ദേഹം വ്യക്തമാക്കി .