പൂട്ടിയിട്ടിരുന്ന ഹോട്ടലിന്റെ പുറകിൽ പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി
Sep 13, 2020, 15:50 IST
അങ്കമാലി: പൂട്ടിയിട്ടിരുന്ന ഹോട്ടലിന്റെ പുറകിൽ പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി . ഇവിടത്തെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
ഈ മൃതദേഹത്തിന് ആറു ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മോഷണശ്രമത്തിനിടെ ഷോക്കേറ്റ് മരിച്ചതാണെന്നാണ് പോലീസ് സംശയിക്കുന്നത് .