പാകിസ്ഥാനിലെ സിന്ധ് പ്രവശ്യയിൽ വെടിവയ്പ്പ്;ഒൻപത് പേർ കൊല്ലപ്പെട്ടു
May 16, 2021, 16:58 IST
പാകിസ്ഥാൻ : പാകിസ്ഥാനിലെ സിന്ധ് പ്രവശ്യയിൽ വെടിവയ്പ്പ് .തുടർന്ന് ഒൻപത് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സിന്ധ് പ്രവശ്യയിലെ രണ്ട് ഗോത്ര വിഭാഗക്കാർ തമ്മിലുണ്ടായ ആക്രമണമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കശ്മോർ ജില്ലയിലാണ് വെടിവയ്പ്പ് ഉണ്ടായത് . കൊലപാതകം ആസൂത്രിതമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി .സബ്സോയ്, ചാഷെർ എന്ന രണ്ട് ഗോത്ര വിഭാഗങ്ങളാണ് ആക്രമണം ഉണ്ടായത് . കൊല്ലപ്പെട്ടവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.