ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ വെടിവയ്പ്പ്;മൂന്നുപേർക്ക് പരുക്കേറ്റു
May 9, 2021, 11:29 IST
ന്യൂയോർക്ക് : ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ വെടിവയ്പ്പ് . വെടിവയ്പ്പിൽ നാലുവയസുകാരി ഉൾപ്പെടെ മൂന്നുപേർക്ക് പരുക്കേറ്റു.
ആളുകൾ തമ്മിലുണ്ടായ തർക്കമാണ് വെടിവയ്പ്പിന് കാരണമായത് . പരുക്കേറ്റവർ ചികിത്സയിലാണ്.
അക്രമികളെ കുറിച്ചുള്ള തെളിവുകൾ കിട്ടിയെന്നും അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് വ്യക്തമാക്കി .