നിയമസഭാ തെരഞ്ഞെടുപ്പ് ;ബംഗാളിൽ കോൺഗ്രസ് 92 സീറ്റിലും ഇടതുപാർട്ടികൾ 165 സീറ്റിലും മത്സരിക്കും
Mar 5, 2021, 11:57 IST
കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിൽ ഇടതുപക്ഷവും കോൺഗ്രസും ധാരണയിൽ എത്തി.
കോൺഗ്രസ് 92 സീറ്റിലും ഇടതുപാർട്ടികൾ 165 സീറ്റിലും മത്സരിക്കുമെന്നും അറിയിച്ചു . ഇന്ത്യൻ സെക്കുലർ ഫ്രണ്ട്(ഐഎസ്എഫ്) 37 മണ്ഡലങ്ങളിൽ ജനവധി തേടും.
ബംഗാളിൽ 294 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മാർച്ച് 27, ഏപ്രിൽ ഒന്ന്, ആറ്, 10, 17, 22, 16, 29 തീയതികളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.