തിരൂര്‍ മലയാളം സര്‍വകലാശാലയ്ക്കായി നിര്‍മ്മാണ യോഗ്യമല്ലാത്ത ഭൂമി വൻ തുകക്ക് ഏറ്റെടുത്തു; ആരോപണവുമായി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്
Aug 20, 2020, 14:08 IST
കോഴിക്കോട്: തിരൂര്‍ മലയാളം സര്‍വകലാശാലയ്ക്കായി വൻ തുകക്ക് ഭൂമി വാങ്ങുന്നതില്‍ അഴിമതിയെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്.
അഴിമതിയിൽ മന്ത്രി കെ.ടി. ജലീലിനും സിപിഎമ്മിനും പങ്കുണ്ടെന്നും ഫിറോസ് വ്യക്തമാക്കി .നിര്‍മ്മാണ യോഗ്യമല്ലാത്ത ഭൂമി വൻ തുകക്ക് ഏറ്റെടുത്തെനാണ് ആരോപണം .