ജിദ്ദയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ പ്രവാസി മലയാളി മരിച്ചു
Jan 20, 2021, 15:20 IST
ജിദ്ദ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ പ്രവാസി മലയാളി മരിച്ചു. കൊല്ലം സ്വദേശി സലീം റാവുത്തർ(66)ആണ് കോവിഡ് ബാധിച്ച് ജിദ്ദയിൽ മരിച്ചത്.
കോവിഡ് ബാധിച്ച് സുലൈമാനിയ ഈസ്റ്റ് ജിദ്ദ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ഇയാൾ മരിച്ചത്.
10 വർഷമായി ജിദ്ദ അബുദാവൂദ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇയാൾ .