കോവിഡ് വ്യാപനം;വിദേശികൾക്കുള്ള യാത്ര വിലക്ക് നീട്ടി കുവൈറ്റ് സർക്കാർ
Feb 21, 2021, 13:11 IST
കുവൈറ്റ് സിറ്റി :കോവിഡ് വ്യാപനം മൂലം വിദേശികൾക്കുള്ള യാത്ര വിലക്ക് നീട്ടി വെക്കാനൊരുങ്ങി കുവൈറ്റ് സർക്കാർ. ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരമാണ് യാത്ര വിലക്ക് നീട്ടിയത് .
നേരത്തെ ഇന്ത്യയടക്കമുള്ള 35 രാജ്യങ്ങളിലെ വിമാന യാത്രക്കാരുടെ യാത്ര വിലക്ക് ഒഴിവാക്കിയതായി കുവൈറ്റ് ഡയറക്ടർ വ്യക്തമാക്കിരുന്നു . എന്നാല്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
പുതിയ തീരുമാനം ആനുസരിച്ച് കുവൈറ്റികൾക്ക് മാത്രമേ രാജ്യത്തേക്ക് പ്രവേശനമുണ്ടാവുകയുള്ളൂ.