കോവിഡ് വ്യാപനം രൂക്ഷം ;ബഹ്റൈനില്‍ 970 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു
Apr 17, 2021, 16:51 IST
ബഹറിൻ : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ബഹ്റൈനില്‍ 970 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 417 പേര് പ്രവാസി തൊഴിലാളികളും 36 പേര് യാത്രക്കാരുമാണ്.
മറ്റ് 417 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത് . നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 11201 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1066 പേര് രോഗമുക്തി നേടി.
ഇതുവരെ രാജ്യത്ത് 1,49,159 പേര് കോവിഡ്മുക്തരായിട്ടുണ്ട്. അഞ്ച് പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ 574 കോവിഡ് മരണങ്ങളായി.