കൈക്കൂലി കേസ്;ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് ക്ലീൻ ചിറ്റ് നൽകി വിജിലൻസ്
Sep 20, 2020, 13:26 IST
തിരുവനന്തപുരം: ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് കൈക്കൂലി കേസിൽ ക്ലീൻ ചിറ്റ് നൽകി വിജിലൻസ്. ഗതാഗത കമ്മീഷണർ ആയിരുന്നപ്പോൾ കൈക്കൂലി വാങ്ങിയെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള കേസ്.
ഇതിന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. പക്ഷേ ഇത് തെളിയിക്കാനുള്ള ഒരു തെളിവുകളില്ലെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടി .