കേരളത്തിൽ വൻ തോതിൽ കൃഷി നാശമുണ്ടാക്കുന്ന കാട്ടുപന്നിയെ കൊല്ലാൻ കേന്ദ്രസർക്കാരിന്റെ അനുമതി തേടി ;മന്ത്രി കെ.രാജു
Oct 22, 2020, 12:49 IST
തിരുവനന്തപുരം: കേരളത്തിൽ വൻ തോതിൽ കൃഷി നാശമുണ്ടാക്കുന്ന കാട്ടുപന്നിയെ ശല്യക്കാരനായ മൃഗമായി പ്രഖ്യാപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ.
ഇതിനുവേണ്ടി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതി സംസ്ഥാന സർക്കാർ തേടിയെന്ന് മന്ത്രി കെ.രാജു വ്യക്തമാക്കി .
വന്യജീവി സംരക്ഷണനിയമത്തെ തുടർന്ന് കാട്ടുപന്നികളെ കൊല്ലൻ സാധിക്കാത്ത അവസ്ഥയെ തുടർന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ചോദിക്കുന്നത് .