കേരളത്തിൽ കാലവർഷമെത്തി
Jun 1, 2020, 14:47 IST
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം എത്തിയതായി കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അറബിക്കടലിൽ രൂപം കൊണ്ട ഇരട്ടന്യൂനമർദ്ദവും കാറ്റിൻ്റെ ഗതി അനുകൂലമായതുമാണ് കാലവർഷത്തെ നേരത്തെ കേരളതീരത്ത് എത്തിച്ചതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇപ്പോൾ അറിയിച്ചിരിക്കുന്നത്.അതേസമയം അറബിക്കടലിൽ ലക്ഷദ്വീപിനും കേരളത്തിനും ഇടയിലായി രൂപം കൊണ്ട ന്യൂനമർദ്ദം കൂടുതൽ കരുത്താർജ്ജിച്ചു വരികയാണ്. വരും മണിക്കൂറുകളിൽ ഈ ന്യൂനമർദ്ദം നിസർഗ ചുഴലിക്കാറ്റായി മാറി മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനുമിടയിൽ കരം തൊടും എന്നുമാണ് പ്രവചനം.