Times Kerala

കേരളത്തിൽ  വേനൽചൂട് ക്രമാതീതമായി ഉയരുന്നു ;ജാഗ്രതാ നിര്‍ദ്ദേശം നൽകി  ആരോഗ്യ വകുപ്പ്

 
കേരളത്തിൽ  വേനൽചൂട് ക്രമാതീതമായി ഉയരുന്നു ;ജാഗ്രതാ നിര്‍ദ്ദേശം നൽകി  ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ  വേനൽചൂട് ക്രമാതീതമായി ഉയരുന്നതിൽ ജാഗ്രതാ നിര്‍ദ്ദേശം നൽകി  ആരോഗ്യ വകുപ്പ്.

  രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം.

 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവര്‍, കഠിന ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതലും സംരക്ഷണവും നൽകണമെന്നും ജാഗ്രതാ നിര്‍ദ്ദേശത്തിൽ  ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നുണ്ട് .

വേനൽ ചൂടിൽ നിന്ന് സംരക്ഷണവും പ്രതിരോധവും ഒരുക്കുന്നതിന് പൊതു ജനങ്ങൾക്ക് വിശദമായ മാര്‍ഗ്ഗ രേഖയും ആരോഗ്യ വകുപ്പ് നൽകി .

Related Topics

Share this story