Times Kerala

കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം; മുന്നറിയിപ്പ് നൽകി കാലാവസ്‌ഥ കേന്ദ്രം

 
കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം; മുന്നറിയിപ്പ് നൽകി കാലാവസ്‌ഥ  കേന്ദ്രം

തിരുവനതപുരം :   ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ  ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നാളെ  വരെ ഉയർന്ന തിരമാലകളുണ്ടാകുമെന്നാണ് മുന്നറിയിപ്പ് .

3 മീറ്റർ മുതൽ 4.5 മീറ്റർ വരെ ഉയരത്തിൽ തിരമാല ഉണ്ടാവാൻ  സാധ്യതയുണ്ടെന്നും വ്യക്‌തമാക്കി  . ശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന്  അധികൃതർ അറിയിച്ചു.

Related Topics

Share this story