ഓഹരി സൂചികകള്‍ തുടര്‍ച്ചയായി നാലാമത്തെ ദിവസവും നഷ്ടത്തില്‍
Jan 27, 2021, 16:45 IST
മുംബൈ: ഓഹരി സൂചികകള്‍ തുടര്‍ച്ചയായി നാലാമത്തെ ദിവസവും നഷ്ടത്തില്‍ .
സെൻസെക്സ് 937.66 പോയിന്റ് നഷ്ടത്തിൽ 47,409.93ൽ ക്ലോസ് ചെയ്തത് . നിഫ്റ്റി 271.40 പോയിന്റ് ഇടിഞ്ഞ് 13,967.50ൽ വ്യാപാരം അവസാനിപ്പിച്ചു.
ബിഎസ്ഇയിലെ 1053 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1809 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 141 ഓഹരികള്‍ക്ക് മാറ്റമില്ല.
ടെക് മഹീന്ദ്ര, എസ്ബിഐ ലൈഫ്, വിപ്രോ, ഐടിസി, പവര്‍ഗ്രിഡ് കോര്‍പ് എന്നീ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലായിരുന്നു.