ഐഐടി കാമ്പസിൽ ഇതര സംസ്ഥാന തൊഴിലാളികൾ തടഞ്ഞുവച്ച മൃതദേഹം വിട്ടുനല്‍കി
Aug 4, 2020, 12:26 IST
പാലക്കാട്: കഞ്ചിക്കോട് ഐഐടി കാമ്പസിൽ ഇതര സംസ്ഥാന തൊഴിലാളികൾ തടഞ്ഞുവച്ച മൃതദേഹം പൊലീസിന് വിട്ടുനല്‍കി.
ട്രെയിൻ തട്ടിമരിച്ച തൊഴിലാളികളിൽ ഒരാളുടെ മൃതദേഹമാണ് തടഞ്ഞുവച്ചത്. നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് തൊഴലാളികൾ മൃതദേഹം തടഞ്ഞുവച്ചത്.
ഇന്നലെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് ട്രെയിൻതട്ടി മരിച്ചത് . ഇന്ന് അധികൃതരും പോലീസും ഇവരുമായി ചർച്ച നടത്തി .തുടർന്ന് മൃതദേഹം വിട്ടുനൽകാൻ ഇവർ തയ്യാറായി ..