ഇന്ത്യയും യുഎസും ഒന്നിച്ച് മുന്നേറാൻ സാധ്യതകളുള്ള രാജ്യങ്ങളാണെന്ന് വെളിപ്പെടുത്തി നിയുക്ത സ്റ്റേറ്റ് സെക്രട്ടറി
Jan 20, 2021, 13:22 IST
വാഷിംഗ്ടൺ ഡിസി: ഇന്ത്യയും യുഎസും ഒന്നിച്ച് മുന്നേറാൻ സാധ്യതകളുള്ള രാജ്യങ്ങളാണെന്ന് വെളിപ്പെടുത്തി നിയുക്ത സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ.
അമേരിക്കയുടെ പ്രസിഡന്റായി ജോ ബൈഡൻ ചുമതലയേൽക്കുന്നതിന് മുന്നോടിയായാണ് നിയുക്ത സ്റ്റേറ്റ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ-യുഎസ് സഹകരണം ശക്തമാക്കാൻ ഏറെ വഴികളുണ്ടെന്നും അദ്ദേഹം അറിയിച്ചു .