അഞ്ചു വയസുകാരനെ ആക്രമിച്ച റോട്ട് വീലർ ഇനത്തിൽപ്പെട്ട നായയ്ക്ക് ദയാവധം
Dec 2, 2020, 23:42 IST
സിഡ്നി :അഞ്ചു വയസുകാരനെ ആക്രമിച്ച് അവശനിലയിലാക്കിയ റോട്ട് വീലർ ഇനത്തിൽപ്പെട്ട നായയ്ക്ക് ദയാവധം. ഓസ്ട്രേലിയയിലാണ് സംഭവം. ലേക്ക് മാക്വൈറിലെ വീട്ടിൽ വച്ചാണ് വളർത്തുനായയായ റോട്ട് വീലർ കുട്ടിയെ ആക്രമിച്ചത്. ആക്രമണത്തിൽ മുഖത്തും കഴുത്തിലും ഗുരുതരമായി പരുക്കേറ്റ കുട്ടി നിലവിൽ ചികിത്സയിലാണ്.