വീട്ടിലെ വാട്ടര്‍ ടാങ്കില്‍ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയില്‍
Jul 9, 2020, 10:25 IST
കൊടുങ്ങല്ലൂര്‍: ദുരൂഹ സാഹചര്യത്തിൽ വീട്ടിലെ വാട്ടർ ടാങ്കിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. എടമുട്ടത്ത് പ്രജീഷിന്റെ ഭാര്യ സോണിയ (25) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. അഴീക്കോട് ചുങ്കത്താണ് സംഭവമുണ്ടായത്. വീട്ടുമുറ്റത്ത് സംസാരിച്ചു നിന്ന സോണിയയെ കാണാതാവുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിൽ വീടിനു പിറകിലെ നാലു റിങ്ങുകളുള്ള വെള്ള ടാങ്കില്‍ മുങ്ങിയ നിലയില്‍ സോണിയയെ കണ്ടെത്തുകയുമായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതിനിടെ യുവതിയുടെ മരണത്തില്‍ സംശയം ഉന്നയിച്ച് അച്ഛന് രംഗത്തെത്തി. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം. കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം സംസ്കരിക്കും. അലന് ഈശ്വര്‍ മകനാണ്.